NATIONAL SERVICE SCHEME - HELP FILES (HIGHER SECONDARY)
ലഹരി വിമുക്ത കേരളത്തിനായി 'തൂഫാൻ കമാൻഡോസ്'
സമ്പൂർണ്ണ മൈക്രോ ലെവൽ ആക്ഷൻ പ്ലാൻ
*ആമുഖം* 📝
കേരള സർക്കാർ ഈ വർഷം നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനാണ് 'തൂഫാൻ'. ഈ മഹത്തായ ലക്ഷ്യത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരെ ലഹരിക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാളികളായ 'തൂഫാൻ കമാൻഡോകളായി' സജ്ജമാക്കുന്നതിനുള്ള സമഗ്രമായ കർമ്മപദ്ധതിയാണിത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം എൻ.എസ്.എസ് ദിനമായ സെപ്റ്റംബർ 24-ന് ബഹുമാന്യനായ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല തൃശൂരിൽ നിർവഹിക്കും.
---
🗓️ *സെപ്റ്റംബർ 22: വിപുലമായ സ്കൂൾതല സ്വാഗതസംഘം രൂപീകരണം*
പദ്ധതിയുടെ വിജയത്തിനായി സ്കൂൾ പ്രിൻസിപ്പാൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിക്കുന്നു.
* *രക്ഷാധികാരികൾ:* എം.പി / എം.എൽ.എ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ
* *ചെയർമാൻ & വൈസ് ചെയർമാൻമാർ:* പി.ടി.എ പ്രസിഡന്റ്, എസ്.എം.സി ചെയർമാൻ
* *ജനറൽ കൺവീനർ:* സ്കൂൾ പ്രിൻസിപ്പാൾ
* *ജോയിന്റ് കൺവീനർമാർ:* എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, സ്റ്റാഫ് സെക്രട്ടറി, വോളണ്ടിയർ ലീഡർമാർ
* *എക്സിക്യൂട്ടീവ് കമ്മിറ്റി:* ഓട്ടോ-ടാക്സി ഡ്രൈവർമാർ, തൊഴിലാളി പ്രതിനിധികൾ, ആശാ വർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, ജനമൈത്രി പോലീസ് / എക്സൈസ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, കലാ-കായിക-സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ചവർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, പെൻഷനേഴ്സ് പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ, പത്ര പ്രവർത്തകർ, പ്രാദേശിക ചാനൽ പ്രതിനിധികൾ, വ്ലോഗേഴ്സ് തുടങ്ങിയവർ.
*സ്വാഗതസംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ:*
* 📍 *റൂട്ട് മാപ്പ്:* മെഗാ വാക്കോത്തൺ കടന്നുപോകുന്ന കൃത്യമായ വഴിയും ദൂരവും നിശ്ചയിക്കുന്നു.
* 🏟️ *വേദി:* ഉദ്‌ഘാടന സമാപന പരിപാടികൾക്കുള്ള വേദി തീരുമാനിക്കുന്നു.
* 🪑 *ക്രമീകരണങ്ങൾ:* വേദിയുടെ അലങ്കാരം, മൈക്ക് സെറ്റ്, കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയവ സജ്ജമാക്കുന്നു.
* 👥 *ചുമതലാ വിഭജനം:* പ്രോഗ്രാം, പബ്ലിസിറ്റി, സ്റ്റേജ് ഡെക്കറേഷൻ, റിഫ്രഷ്മെന്റ്, ട്രാഫിക് കൺട്രോൾ എന്നിങ്ങനെ പ്രത്യേക സബ് കമ്മിറ്റികൾ രൂപീകരിക്കുന്നു.
---
🗓️ *സെപ്റ്റംബർ 23: തൂഫാൻ കമാൻഡോസ് മെഗാ ഓറിയന്റേഷൻ*
* 📚 *ബോധവത്കരണം:* എക്സൈസ്-പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ലാസ്സ്. പ്രത്യേക 'കെയർ ആൻഡ് മെന്ററിംഗ് ഗ്രൂപ്പുകൾ' രൂപീകരിക്കുന്നു.
* 📱 *ഡിജിറ്റൽ പ്രചാരണം:* "ഞങ്ങൾ തൂഫാൻ കമാൻഡോകളാണ്, ലഹരിയോട് നോ പറയുന്നു" എന്ന സന്ദേശവുമായി ഹ്രസ്വ വീഡിയോകളും ഡിജിറ്റൽ പോസ്റ്ററുകളും സോഷ്യൽ മീഡിയയിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നു.
* ✉️ *ക്ഷണക്കത്തുകൾ:* നോട്ടീസുകളും ക്ഷണക്കത്തുകളും തയാറാക്കി ബന്ധപ്പെട്ടവർക്ക് നൽകുന്നു.
* 🎭 *പരിശീലനങ്ങൾ:* ഔദ്യോഗിക ലഹരിവിരുദ്ധ ഗാനത്തിന് അനുസൃതമായ കൊറിയോഗ്രാഫിയുടെയും സ്കിറ്റിന്റെയും പരിശീലനം.
* 🧢 *സജ്ജീകരണങ്ങൾ:* വാക്കോത്തണിനുള്ള പ്ലക്കാർഡുകളും, സ്റ്റേറ്റ് സെൽ നൽകിയിട്ടുള്ള ലോഗോ പ്രിന്റ് ചെയ്ത കമാൻഡോ ക്യാപ്പുകളും തയ്യാറാക്കുന്നു.
---
🗓️ *സെപ്റ്റംബർ 24: കർമ്മ ഘട്ടം - മെഗാ പരിപാടി*
* 🕒 *ഉച്ച കഴിഞ്ഞ്:* വിദ്യാർത്ഥികളും ക്ഷണിതാക്കളും സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കുന്നു.
* 🎖️ *കമാൻഡോ പദവി നൽകൽ:* വിശിഷ്ടാതിഥികൾ ചേർന്ന് വോളണ്ടിയർമാർക്ക് ലോഗോ പതിച്ച ക്യാപ്പുകൾ സമ്മാനിക്കുന്നു.
* 🚶 *മെഗാ വാക്കത്തോൺ:* 1 കിലോമീറ്റർ ദൂരത്തിലുള്ള ജനകീയ വാക്കോത്തൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
* 🎤 *സമാപനവും സമ്മേളനവും:* മുഖ്യാതിഥി വോളണ്ടിയർമാരെ 'തൂഫാൻ കമാൻഡോകളായി' ഔദ്യോഗികമായി പ്രഖ്യാപിക്കുകയും എൻ.എസ്.എസ് ദിന സന്ദേശം നൽകുകയും ചെയ്യുന്നു.
* ✋ *പ്രതിജ്ഞ:* കമാൻഡോകളും സദസ്യരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
* 💃 *കലാപരിപാടികൾ:* 'യുവതേ നാം ഒന്നാകണം; ലഹരിക്കെതിരാകണം' എന്ന ഗാനത്തിനൊപ്പമുള്ള കൊറിയോഗ്രാഫി, ലഘുനാടകം, മൈം, ഫ്‌ളാഷ് മൊബ്.
* 🤝 *സമാപനം:* നന്ദി പ്രകാശനവും ദേശീയഗാനവും. തുടർന്ന് റിഫ്രഷ്മെന്റ്.
* 📸 *റിപ്പോർട്ടിംഗ്:* ഫോട്ടോകളും വാർത്തകളും പത്ര മാധ്യമങ്ങൾക്കും എൻ.എസ്.എസ് സെല്ലിലേക്കും നൽകുന്നു.
---
📌 *പ്രത്യേക നിർദ്ദേശങ്ങൾ:*
സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് മറ്റു ഡയറക്റ്ററേറ്റുകൾ, യൂണിവേഴ്സിറ്റികൾ, കോളേജുകൾ എന്നിവയിലെ യൂണിറ്റുകളുമായി ചേർന്ന് പരിപാടി സംഘടിപ്പിക്കണം.
* മേഖലാ/ജില്ലാ/ക്ലസ്റ്റർ കൺവീനർമാർ ഓൺലൈൻ യോഗങ്ങൾ വിളിച്ച് കൃത്യമായ ആസൂത്രണവും നേതൃത്വവും നൽകണം.
* ജില്ലാ ക്ലസ്റ്റർ തല പരിപാടികളുടെ പ്രോഗ്രാം നോട്ടീസ് *സെപ്റ്റംബർ 23-നകം* സ്റ്റേറ്റ് സെല്ലിൽ നൽകണം.
* (തൂഫാൻ കമാൻഡോ ലോഗോയും, ഔദ്യോഗിക ലഹരി വിരുദ്ധ ഗാനവും ഇതോടൊപ്പം നൽകുന്നു)
INSTRUCTIONS FROM
*State Programme Coordinator*
Higher Secondary National Service Scheme
HELP FILES:
1.എൻ എസ് എസ് ലഹരി വിരുദ്ധ വീഡിയോ : CLICK HERE TO DOWNLOAD
2. LOGO 1 : CLICK HERE TO DOWNLOAD
3.LOGO 2 : CLICK HERE TO DOWNLOAD
4.CAP MODEL : CLICK HERE TO DOWNLOAD
5.MEGA WALKATHON POSTER : CLICK HERE TO DOWNLOAD
ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് തല പ്രവർത്തനങ്ങളുടെ വിലയിരുത്തൽ(INTER DISTRICT MONITORING 2025-26)
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ അന്തർജില്ലാ ക്ലസ്റ്റർ കൺവീനർമാരുടെ സന്ദർശനം 2026 ജനുവരി 12 മുതൽ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കുലറും പെർഫോമ ഒന്നും, രണ്ടും തയ്യാറാക്കാനുള്ള ഫോർമാറ്റും താഴെ നൽകുന്നു. അതിനു തൊട്ടടുത്തുള്ള "CLICK HERE TO DOWNLOAD" എന്ന ബട്ടൺ ഉപയോഗിച്ച് ആ ഫയൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
ഗ്രെയ്‌സ് മാർക്കുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതുമായി ബന്ധപ്പെട്ട സർക്കുലർ കൃത്യമായി വായിച്ചതിനുശേഷം മാത്രം പ്രൊഫോമകൾ പൂരിപ്പിക്കേണ്ടതാണ്.
>Proforma - I ഡൗൺലോഡ് ചെയ്ത് അർഹരായ വോളണ്ടിയർസിന് നൽകേണ്ടതാണ്. വോളണ്ടിയർമാർ അവ പൂരിപ്പിച്ച് ഒപ്പിട്ട് പ്രോഗ്രാം ഓഫീസർമാർക്ക് സമർപ്പിക്കേണ്ടതും പ്രോഗ്രാം ഓഫീസർ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററുമായി ഒത്തു നോക്കി വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് ഉറപ്പുവരുത്തി മേലൊപ്പോടുകൂടി പ്രിൻസിപ്പാലിന് നൽകേണ്ടതാണ്.
>പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ പ്രകാരം അഫിഡവിറ്റ് (Proforma - II & III) തയ്യാറാക്കേണ്ടതാണ്. അപ്രകാരം തയ്യാറാക്കിയ അഫിഡവിറ്റ് മോണിറ്ററിംഗ് ടീം വഴി പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് നൽകേണ്ടതാണ്. വോളണ്ടിയർമാരുടെ പേര് വിവരം എൻറോൾമെന്റ് രജിസ്റ്ററിലെ എൻ. എസ്. എസ്. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പേജിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
>രജിസ്റ്റർ നമ്പറിന്റെ ക്രമത്തിൽ ഒരു A4 പേപ്പറിൽ ഇരുപുറവും വരത്തക്ക രീതിയിലാണ് അഫിഡവിറ്റ് തയ്യാറാക്കേണ്ടത്. (എഴുതി തയ്യാറാക്കുന്നവ സ്വീകരിക്കുന്നതല്ല) പേര്, ഇനിഷ്യൽ, രജിസ്റ്റർ നമ്പർ എന്നിവ ശരിയാണെന്ന് പ്രിൻസിപ്പാൾ ഉറപ്പാക്കേണ്ടതാണ്. സ്കൂളിൽ ഒരേ പേരും ഇനിഷ്യലുമുള്ള ഒന്നിൽ കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യഥാർത്ഥ വോളണ്ടിയറുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്താൻ പ്രോഗ്രാം ഓഫീസറും പ്രിൻസിപ്പാളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. MONITORING CIRCULAR : CLICK HERE TO DOWNLOAD
2. PROFORMA I : CLICK HERE TO DOWNLOAD
3. PROFORMA II(EDITABLE IN EXCEL): CLICK HERE TO DOWNLOAD
4. PROFORMA III(EDITABLE-EXCEL) : CLICK HERE TO DOWNLOAD
THANK YOU
SANDEEP NEELIAN ,KASARAGOD
NSS CLUSTER CONVENER, BEKAL CLUSTER ,KASARAGODസപ്ത ദിന ക്യാമ്പ് 2025
"യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായ്" എന്ന ആശയത്തോടെ "ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ്" എന്ന പേരിൽ നടത്തുന്ന സപ്ത ദിന ക്യാമ്പിന് സഹായകരമാകുന്ന മെറ്റീരിയൽസ് താഴെ നൽകുന്നു
1.CAMP CIRCULAR : CLICK HERE
2.NSS CAMP SLIDE : CLICK HERE
3.BANNER SAMPLE : CLICK HERE
4.GRAMA SWARAJ PPT: CLICK HERE
5.NSS LOGO : CLICK HERE
6.DIGITAL KOOTUKAR DETAILS : CLICK HERE
7.സ്നേഹാങ്കണം : CLICK HERE
8.SAMPLE NOTICE 2025 : CLICK HERE
9.NSS SPECIAL CAMP GENERAL SLIDE : CLICK HERE
10.HOME SAFETY CHECK LIST: CLICK HERE
11.CONSENT LETTER : CLICK HERE
12.CAMP DUTY CERTIFICATE : CLICK HERE
13.VERUKAL THEDI DETAILS : CLICK HERE
14.CHECK LIST FOR PO : CLICK HERE
15.NSS ക്യാമ്പ് 2025.. PO മാർക്ക് - USEFUL SLIDE : CLICK HERE
16.NSS CAMP BANNER PPT : CLICK HERE
1.ജീവിതോത്സവം 2025ന്റെ ഭാഗമായി ലഹരി വിപത്തിനെതിരെ സംഘടിപ്പിക്കുന്ന 21 ദിന ചലഞ്ചിൽ നമ്മൾ ഏറ്റെടുക്കുന്ന ആദ്യ പ്രവർത്തനമാണ് കൊറിയോഗ്രാഫി ചലഞ്ച്. "തുടി" എന്ന ഗാനത്തെ ആസ്പദമാക്കിയാണ് യൂണിറ്റുകൾ കൊറിയോഗ്രഫി ഒരുക്കേണ്ടത്. "തുടി " വീഡിയോ ഡൌൺലോഡ് ചെയ്യാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിക്കാം .
CLICK HERE TO DOWNLOAD VIDEO | CLICK HERE TO DOWNLOAD MP3
THANK YOU
SANDEEP NEELIAN ,KASARAGOD
NSS CLUSTER CONVENER, BEKAL CLUSTER ,KASARAGOD





Comments
Post a Comment